പ്രധാന വാർത്തകൾ
യു എ ഇ യിൽ ജൂലൈ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു.നിലവിലെ ഇന്ധന വിലയിൽ മാറ്റമില്ല.
ഇന്ത്യയിലെ പാവപ്പെട്ട 80 കോടി പേർക്ക് വരുന്ന അഞ്ചു മാസത്തേയ്ക്ക് സൗജന്യമായി ഭക്ഷ്യധാന്യങ്ങൾ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന നവംബർ അവസാനം വരെ ദീർഘിപ്പിക്കാൻ തീരുമാനിച്ചതായി പ്രധാനമന്ത്രി വ്യക്തമാക്കി. അതിർത്തിയിലെ ചൈനീസ് കടന്നുകയറ്റത്തിനെതിരെ ഇന്ത്യ സ്വീകരിച്ച നടപടികൾ പ്രധാനമന്ത്രി വിശദീകരിക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി
യു എ ഇ യിൽ ഇന്ന് 421 പേർക്ക് കോവിഡ്.490 പേർക്ക് രോഗവിമുക്തി.ഒരു മരണം
ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 18,522 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. . ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത് 5,66,840 പേർക്കാണ്.16,893 പേരാണ് ഇതുവരെ കോവിഡ്-19 മൂലം മരിച്ചത്.
കേരളത്തിൽ ഇന്ന് 131 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 75 പേർക്ക് ഇന്ന് രോഗ വിമുക്തി.
ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു.98.82% ആണ് ഇത്തവണത്തെ എസ്എസ്എൽസി വിജയ ശതമാനം.
എല്ലാവിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർഥികളുടെ എണ്ണം 41,906 ആണ്.