കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ പരിശോധനകളിലാണ് 7 സ്ഥാപനങ്ങൾക്ക് പിഴയിട്ടത്.
ദുബായിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത 7 വാണിജ്യ സ്ഥാപനങ്ങൾക്ക് സാമ്പത്തിക മന്ത്രാലയം പിഴയിട്ടു. കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തിൽ പരിശോധനകൾ വ്യാപകമാക്കിയിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ പരിശോധനകളിലാണ് 7 സ്ഥാപനങ്ങൾക്ക് പിഴയിട്ടത്. 12 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ഒരു സ്ഥാപനവും അടച്ചുപൂട്ടിയിട്ടില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് കൺസ്യൂമർ ആപ്പ് വഴി പൊതുജനങ്ങൾക്കും റിപ്പോർട്ട് ചെയ്യാം.