സമരം അവയവങ്ങളുടേതാണ്, ശോഷിക്കുന്നത് ശരീരവും 

എല്ലാ അവയവങ്ങളും പണി എടുക്കുന്നു.  എന്നാൽ ഭക്ഷണം കിട്ടുന്നത് ആമാശയത്തിനു മാത്രം. 

സ്‌പെഷ്യൽ ന്യൂസ് 
സമരം അവയവങ്ങളുടേതാണ്, ശോഷിക്കുന്നത് ശരീരവും 

ശരീരാവയവങ്ങൾ ഒരുമിച്ചുകൂടി സംസാരിച്ചിരിക്കുകയായിരുന്നു. 
ആമാശയത്തെപ്പറ്റിയായി ചർച്ച.
വലിയ വിമർശനം ഉയർന്നു.
 എല്ലാ അവയവങ്ങളും പണി എടുക്കുന്നു. 
എന്നാൽ ഭക്ഷണം കിട്ടുന്നത് ആമാശയത്തിനു മാത്രം. 
ഇത് അന്യായമായി അവയവങ്ങൾക്ക് തോന്നി. 
ആമാശയവും കൂടി ന്യായമായ ജോലിചെയ്യും വരെ പണിമുടക്കാൻ അവയവങ്ങൾ തീരുമാനിച്ചു. 
ഭക്ഷണം എടുക്കാൻ കൈകൾ വിസമ്മതിച്ചു. 
ഭക്ഷണം സ്വീകരിക്കാൻ വായ് തയ്യാറായില്ല. 
ദന്തങ്ങൾക്ക് പണിയില്ലാതായി. 
എന്നാൽ സമരം രണ്ട് ദിവസം പിന്നിട്ടപ്പോൾ തന്നെ അവയവങ്ങൾക്ക് ദുരിതമായി.

More from Local News

Blogs