ഷെയ്ഖ് റാഷിദ് ബിൻ സായിദ് റോഡ് ഭാഗികമായി അടച്ചിടുന്നു

ഡ്രൈവർമാർ ട്രാഫിക് നിയമങ്ങൾ അനുസരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും അബുദാബി റോഡ് ഗതാഗതവകുപ്പ്

ഏപ്രിൽ 15 മുതൽ ഷെയ്ഖ് റാഷിദ് ബിൻ സായിദ് റോഡ് ഭാഗികമായി അടച്ചിടും. ഏപ്രിൽ 18 ഞായറാഴ്ച വരെയാണ് അടച്ചിടുക. ഡ്രൈവർമാർ ട്രാഫിക് നിയമങ്ങൾ അനുസരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും അബുദാബി റോഡ് ഗതാഗതവകുപ്പ് നിർദ്ദേശം നൽകി. ആദ്യഘട്ടത്തിൽ രണ്ട് റൈറ്റ് ലൈനുകളും മക്ത ബ്രിഡ്ജിലേക്കുള്ള പാതയും വ്യാഴാഴ്ച രാത്രി 11.00 മുതൽ ഏപ്രിൽ 17 ശനിയാഴ്ച രാവിലെ 11.00 വരെ അടച്ചിടും. രണ്ടാം ഘട്ടത്തിൽ ശനിയാഴ്ച രാവിലെ 11.00 മുതൽ ഞായറാഴ്ച രാവിലെ 5.00 വരെ ഒരു റൈറ്റ് ലൈനും ഒരു റാമ്പും അടച്ചിടുമെന്നും അബുദാബി ഗതാഗത വകുപ്പ് അറിയിച്ചു 

More from Local News

Blogs