ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ 15ന് പ്രഖ്യാപിക്കും.

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഈ മാസം 15ന് പ്രഖ്യാപിക്കുമെന്ന് ബി സി സി ഐ അറിയിച്ചു. മെയ് 30 ന് ഇംഗ്ലണ്ടിലാണ് ലോകകപ്പിന് തുടക്കമാകുന്നത്.

മേയ് മാസം അവസാനം ഇംഗ്ലണ്ടിൽ ആരംഭിക്കുന്ന ഏകദിന ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഈ മാസം 15ന് തിരഞ്ഞെടുക്കും. മുംബൈയിൽ നടക്കുന്ന സിലക്ഷൻ കമ്മിറ്റിയുടെ പ്രത്യേക യോഗത്തിലായിരിക്കും ലോകകപ്പ് ടീം തിരഞ്ഞെടുപ്പ്. സുപ്രീം കോടതി നിയോഗിച്ച ഇടക്കാല ഭരണസമിതിയുടെ യോഗത്തിലാണ് ലോകകപ്പ് ടീമിനെ 15ന് തിരഞ്ഞെടുക്കാൻ തീരുമാനിച്ചത്. മെയ് 30ന് ആതിഥേയരായ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഉദ്ഘാടന മത്സരം നടക്കുക. ജൂലായ് 14-നാണ് ഫൈനല്‍. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 

More from Local News

Blogs