റമദാന്റെ ആദ്യ ദിനം ദുബായിൽ 12 യാചകർ അറസ്റ്റിൽ

പൊതു സുരക്ഷ ഉറപ്പാക്കുന്നതിനും പട്രോളിംഗ് നടത്തുമെന്ന് ദുബായ് പോലീസ്

റമദാന്റെ ആദ്യ ദിനം 12 യാചകരെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. നിയമവിരുദ്ധമായ ഇത്തരം പ്രവർത്തികൾ തടയുന്നതിനും പൊതു സുരക്ഷ ഉറപ്പാക്കുന്നതിനും പട്രോളിംഗ് നടത്തുമെന്ന് ദുബായ് പോലീസ് അറിയിച്ചു. യാചകർക്ക് ദാനം നൽകരുതെന്നും പകരം ഔദ്യോഗിക ചാരിറ്റികളിലൂടെ ധാന ധർമ്മം നടത്താമെന്നും അധികൃതർ അറിയിച്ചു. യാചകരെക്കുറിച്ചു വിവരം ലഭിക്കുന്നവർ 901 എന്ന ടോൾ ഫ്രീ നമ്പറിലോ ദുബായ് പോലീസ് ആപ്പ് മുഖേന പോലീസ് ഐ സർവീസ് വഴിയോ റിപ്പോർട്ട് ചെയ്യാമെന്ന് ദുബായ് പൊലീസിലെ ഇൻഫിൽട്രേറ്റർസ് വിഭാഗം ഡയറക്ടർ ജനറൽ കേണൽ അലി സലേം അറിയിച്ചു

More from Local News

Blogs