കേരളത്തില്‍ നിലവില്‍ കേസ് പെര്‍ മില്യണ്‍ 12,329 ആണ്. ദേശീയ ശരാശരി 5963 ആണ്. അതിനനുസൃതമായി ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്
സംസ്ഥാനത്ത് കോവിഡ് രോഗ വ്യാപനത്തിന്റെ പ്രതിവാര വര്‍ധന അഞ്ച് ശതമാനം കുറഞ്ഞു. ക്യുമുലേറ്റീവ് ഡബ്‌ളിങ്ങ് റേറ്റ് 40 ദിവസമായി വര്‍ധിച്ചിട്ടുണ്ട്. രോഗവിമുക്തിയുടെ നിരക്കും കാര്യമായി വര്‍ധിച്ചിട്ടുണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
കേരളത്തില്‍ നിലവില്‍ കേസ് പെര്‍ മില്യണ്‍ 12,329 ആണ്. ദേശീയ ശരാശരി 5963 ആണ്. അതിനനുസൃതമായി ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. 1,31,516 ആണ് കേരളത്തിലെ നിലവിലെ ടെസ്റ്റ് പെര്‍ മില്യണ്‍. ഇന്ത്യന്‍ ശരാശരി 80248 ആണ്. രോഗവ്യാപനം കൂടിയിട്ടും കേരളത്തിലെ കേസ് ഫറ്റാലിറ്റി റേറ്റ് 0.34 ശതമാനമാണ്. ദേശീയ ശരാശരി 1.49 ആണ്.
സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ ട്രയലുകള്‍ ചെയ്യുന്നതിനായി റെഡ്ഡീസ് ലബോറട്ടറിയുമായി ബന്ധപ്പെട്ടെങ്കിലും അവര്‍ ഇന്ത്യയില്‍ ഇതുവരെ ക്‌ളിനിക്കല്‍ ട്രയലുകള്‍ തുടങ്ങിയില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. സിറം ഇന്ത്യ ലിമിറ്റഡ് ആവശ്യപ്പെട്ടതു പ്രകാരം തൃശൂര്‍, തിരുവനന്തപുരം, കോട്ടയം മെഡിക്കല്‍ കോളജ് ഹോസ്പിറ്റലുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഈ കാര്യത്തില്‍ ആവശ്യമായ തുടര്‍നടപടി സ്വീകരിച്ചു മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.