രാജ്യത്തു 16 വയസ്സിനു മുകളിൽ എല്ലാവർക്കും വാക്സിനെടുക്കാമെന്ന് യു എ ഇ
മാർച്ചിനു മുമ്പ് രാജ്യത്തെ പകുതിയോളം പേർക്കും കോവിഡിനെതിരെയുള്ള വാക്സിൻ നൽകുന്നതുമായി ബന്ധപ്പെട്ട് രാജ്യവ്യാപക പ്രചാരണപരിപാടികൾക്ക് യു എ ഇ യിൽ തുടക്കമായി. യു എ ഇ ആരോഗ്യ രോഗപ്രതിരോധ വകുപ്പും അബുദാബി ആരോഗ്യവകുപ്പും സംയുക്തമായാണ് വാക്സിൻ ഡ്രൈവിനുള്ള ഒരുക്കങ്ങൾ സജ്ജീകരിക്കുന്നത്. ഡ്രൈവ് ത്രൂ സർവീസ് ഉൾപ്പടെ അബുദാബിക്ക് വെളിയിൽ കൂടുതൽ വാക്സിനേഷൻ കേന്ദ്രങ്ങൾ ആരോഗ്യ വകുപ്പ് സജ്ജമാക്കും. ഈ കേന്ദ്രങ്ങൾ അബുദാബി ഹെൽത് കെയർ സർവിസ് അഥവാ സേഹ ഓപ്പറേറ്റ് ചെയ്യും. ഇതോടെ 218 കേന്ദ്രങ്ങളിൽ വാക്സിൻ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തു 16 വയസ്സിനു മുകളിൽ എല്ലാവർക്കും വാക്സിനെടുക്കാമെന്ന് യു എ ഇ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 95,783 ഡോസ് വാക്സിൻ വിതരണം ചെയ്തു. ഇതോടെ ഇതുവരെ ആകെ 2,161,150 ഡോസ് വാക്സിനാണ് രാജ്യത്ത് വിതരണം ചെയ്തത്. 100 പേർക്ക് 21.85 എന്ന നിരക്കിലാണ് വാക്സിൻ വിതരണം