യുഎഇയിൽ സ്വകാര്യ മേഖലയ്ക്ക് പുതുവത്സര അവധി പ്രഖ്യാപിച്ചു

file photo

2025 ജനുവരി 1 ബുധനാഴ്ച സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളത്തോടെയുള്ള അവധിയായിരിക്കും

പുതുവത്സരം പ്രമാണിച്ച് 2025 ജനുവരി 1 ബുധനാഴ്ച സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളത്തോടെയുള്ള അവധിയായിരിക്കുമെന്ന് യുഎഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു.

ഫെഡറൽ അഥോറിറ്റി ഫോർ ഗവൺമെൻ്റ് ഹ്യൂമൻ റിസോഴ്‌സ്, ജനുവരി 1 ന് ഫെഡറൽ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു.

ജനുവരി 2 വ്യാഴാഴ്ച ജോലി പുനരാരംഭിക്കും.

 

More from Local News

Blogs