യു എ ഇയും ജപ്പാനും ഉഭയകക്ഷി ബന്ധം ഊർജിതമാക്കും

എക്സ്പോ 2020യിൽ  ജപ്പാന്റെ ശക്തമായ പങ്കാളിത്തത്തെ ഷെയ്ഖ് അബ്ദുല്ല പ്രകീർത്തിച്ചു

യു എ ഇയും ജപ്പാനും ഉഭയകക്ഷി ബന്ധം ഊർജിതമാക്കാൻ തീരുമാനിച്ചു. യു എ ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ  ജപ്പാൻ വിദേശകാര്യ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ  ഇത് സംബന്ധിച്ചു ചർച്ചകൾ നടത്തി.
പ്രാദേശിക അന്താരാഷ്ട്ര സംഭവ വികാസങ്ങൾ, മേഖലയിലെ സ്ഥിതിഗതികൾ, ഉക്രൈൻ ഉൾപ്പടെ വിവിധ വിഷയങ്ങൾ ഇരു രാജ്യങ്ങളും ചർച്ച ചെയ്തു . അന്താരാഷ്ട്ര ഊർജ, ചരക്ക് വിപണികളിൽ സ്ഥിരതയും സന്തുലിതാവസ്ഥയും കൈവരിക്കുന്നതിനുള്ള ശ്രമങ്ങളും  ചർച്ചയിൽ ചൂണ്ടിക്കാട്ടി. 
എക്സ്പോ 2020യിൽ  ജപ്പാന്റെ ശക്തമായ പങ്കാളിത്തത്തെ ഷെയ്ഖ് അബ്ദുല്ല പ്രകീർത്തിച്ചു .
കൂടിക്കാഴ്ചയിൽ ജപ്പാനിലെ യുഎഇ അംബാസഡർ ഷിഹാബ് അഹമ്മദ് അൽഫഹീം , യു എ ഇ സഹമന്ത്രി അഹമ്മദ് അലി അൽ സയേഗ് എന്നിവരും സന്നിഹിതരായിരുന്നു. 

More from Local News

Blogs