യു എ  ഇയിൽ  പെട്രോൾ നിരക്കിൽ വർദ്ധനവ്

ഡീസൽ നിരക്ക് കുറച്ചു

യു എ  ഇയിൽ  പെട്രോൾ നിരക്കിൽ വർദ്ധനവ്. മെയ് മാസം സൂപ്പർ 98 ലിറ്ററിന് 2.30 ദിർഹം ഈടാക്കും. നേരത്തെ 2.29 ദിർഹമായിരുന്നു  നിരക്ക്. സ്പെഷ്യൽ 95 ലിറ്ററിന് 2.17 ദിർഹത്തിൽ  നിന്ന് 2.18 ദിർഹമായി വർധിപ്പിച്ചു. ഇ പ്ലസ് ലിറ്ററിന് 2.11 ദിർഹം ഈടാക്കും. അതേസമയം, ഡീസൽ നിരക്ക് കുറച്ചു. ലിറ്ററിന് 2.22 ദിർഹത്തിൽ നിന്ന് 2.17 ദിർഹമായി കുറച്ചു. മെയ് ഒന്ന് മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.  

More from Local News

Blogs