യു എ ഇ യിൽ പുതിയ തൊഴിൽ നിയമം

ജോലി വീതം വയ്ക്കുന്നതാണ് മറ്റൊരു മാതൃക. പാർട്ട് ടൈം തൊഴിൽ കരാറിന് വിധേയമായി ജോലിയുടെ ഉത്തരവാദിത്വങ്ങൾ ഒന്നിലധികം എംപ്ലോയിക്ക് വീതം വച്ചു നൽകാം.

യു എ ഇ യിൽ പുതിയ തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നു. ഇതുപ്രകാരം ആറു പുതിയ തൊഴിൽ മാതൃകകളാണ് പുതുതായി അവതരിപ്പിച്ചത്. പന്ത്രണ്ടോളം വർക്ക് പെർമിറ്റുകളും അനുവദിക്കും. ഏതെങ്കിലും ഒരു പ്രോജെക്ടിനു മാത്രമായോ മണിക്കൂർ വേതനടിസ്ഥാനത്തിൽ ഒന്നിലധികം തൊഴിലുടമയുടെ കീഴിലോ പ്രവർത്തിക്കാനുള്ള അനുമതിയുണ്ടാകും. റിമോട്ട് വർക്കിനു അനുമതി നൽകുന്നതാണ് ഒരു മാതൃക. ഫുൾടൈം അല്ലെങ്കിൽ പാർട്ട് ടൈം എംപ്ലോയിക്ക് പൂർണ്ണമായോ അല്ലെങ്കിൽ ഭാഗികമായോ ഓഫിസിൽ വരാതെ മറ്റൊരിടത്തിരുന്ന് ജോലി ചെയ്യാൻ അനുമതി നൽകുന്നതാണിത്. ജോലി വീതം വയ്ക്കുന്നതാണ് മറ്റൊരു മാതൃക. പാർട്ട് ടൈം തൊഴിൽ കരാറിന് വിധേയമായി ജോലിയുടെ ഉത്തരവാദിത്വങ്ങൾ ഒന്നിലധികം എംപ്ലോയിക്ക് വീതം വച്ചു നൽകാം. തൊഴിലെടുക്കുന്നതിനുള്ള ഫ്ലെക്സിബിൾ ടൈമിംഗാണ് മറ്റൊരു മാതൃക. പാർട്ട് ടൈം, ഫുൾ ടൈം, ടെംപോററി വർക്ക് പെർമിറ്റുകളാണ് മറ്റൊരു മാതൃക.

More from Local News

Blogs