ഇന്ന് 990 കേസുകൾ
യു എ ഇ യിൽ കോവിഡ് കേസുകൾ കുറയുന്നു. ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത് 990 കേസുകൾ മാത്രമാണ്. 3,25,118 ടെസ്റ്റുകളാണ് നടത്തിയത്. 1,675 പേർ രോഗമുക്തി നേടി. രണ്ട് മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് മരണം 2,026 ആയി. 15,142 സജീവ കേസുകളാണ് രാജ്യത്തുള്ളത്.