നിയമം ലംഘിക്കുന്ന രക്ഷിതാക്കൾക്ക് 1 മില്യൺ ദിർഹം പിഴയും 10 വർഷം തടവ് ശിക്ഷയും ലഭിക്കുമെന്ന് അബുദാബി പോലീസ് അറിയിച്ചു
യു എ ഇ യിൽ കുട്ടികളെ കാറിനുള്ളിൽ തനിച്ചാക്കി പോയാൽ 1 മില്യൺ ദിർഹം പിഴ.നിയമം ലംഘിക്കുന്ന രക്ഷിതാക്കൾക്ക് 1 മില്യൺ ദിർഹം പിഴയും 10 വർഷം തടവ് ശിക്ഷയും ലഭിക്കുമെന്ന് അബുദാബി പോലീസ് അറിയിച്ചു.തങ്ങളുടെ സോഷ്യൽ മീഡിയ ചാനലുകളിൽ വീഡിയോ പോസ്റ്റിലൂടെയാണ് പോലീസ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
കടുത്ത വേനൽക്കാലത്ത് കുട്ടികളെ കാറിനുള്ളിലാക്കി പോകുന്നത് അവരുടെ ജീവൻ തന്നെ അപകടത്തിലാക്കുമെന്നും കുട്ടികൾ ഹീറ്റ് സ്ട്രോക്കിനും ശ്വാസംമുട്ടലിനും വിധേയരാകുമെന്നും അധികൃതർ വിശദീകരിച്ചു. ഇത് മരണം ഉൾപ്പെടെയുള്ള ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുന്നതായും അബുദാബി പോലീസ് കൂട്ടിച്ചേർത്തു. അതിനാലാണ് ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾക്ക് 1 മില്യൺ ദിർഹം പിഴ ശിക്ഷ നല്കാൻ തീരുമാനിച്ചത്.