യാത്രക്കാരുടെ പ്രവാഹത്തിന് ഒരുങ്ങി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം

file photo

വേനൽക്കാല അവധി കഴിഞ്ഞ് താമസക്കാർ മടങ്ങി എത്തുന്നതിനാലാണ് വൻ തോതിൽ യാത്രക്കാരെ പ്രതീക്ഷിക്കുന്നത്

ഓഗസ്റ്റ് 21 നും സെപ്റ്റംബർ 2 നും ഇടയിൽ 3.43 ദശലക്ഷം യാത്രക്കാരെ സ്വാഗതം ചെയ്യാൻ ഒരുങ്ങി ദുബായ് ഇൻ്റർനാഷണൽ എയർപോർട്ട്

വേനൽക്കാല അവധി കഴിഞ്ഞ് താമസക്കാർ മടങ്ങി എത്തുന്നതിലനാണ് വിമാനത്താവളം വൻ തോതിൽ യാത്രക്കാരെ പ്രതീക്ഷിക്കുന്നത്. 2,64,000 യാത്രക്കാരുടെ ശരാശരി പ്രതിദിന ട്രാഫിക് പ്രതീക്ഷിക്കുന്നതായി DXB അറിയിച്ചു.

ഓഗസ്റ്റ് 31 നും സെപ്റ്റംബർ 1 നും ഇടയിൽ അര ദശലക്ഷത്തിലധികം യാത്രക്കാർ ദുബായിലേക്ക് മടങ്ങുമെന്നാണ്  പ്രതീക്ഷിക്കുന്നത്.

291,000 യാത്രക്കാരെ ഉൾക്കൊള്ളുന്ന സെപ്റ്റംബർ 1 ഏറ്റവും തിരക്കേറിയ ദിവസമായിരിക്കുമെന്ന് എയർപോർട്ട് പ്രവചിക്കുന്നു.

More from Local News

Blogs