മോഡേണ കോവിഡ് വാക്സിന് യുഎഇയിൽ അടിയന്തര ഉപയോഗത്തിന് അനുമതി

അംഗീകാരം ലഭിച്ച അഞ്ചാമത്തെ വാക്സിനാണ് മോഡേണ

അമേരിക്കൻ ഫാർമ കമ്പനി മോഡേണയുടെ കോവിഡ് വാക്സിന് അടിയന്തര ഉപയോഗത്തിനായി  യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു.
യു എ ഇ യിൽ ഉപയോഗിക്കുന്നതിനു  അംഗീകാരം ലഭിച്ച അഞ്ചാമത്തെ വാക്സിനാണ് മോഡേണ.
ക്ലിനിക്കൽ പരീക്ഷണങ്ങൾ പൂർത്തിയാക്കിയതിനെ തുടർന്ന്   യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അംഗീകാരത്തെ കണക്കിലെടുത്താണ് തീരുമാനം. 
രോഗപ്രതിരോധത്തിന് മോഡേണ വളരെയധികം ഗുണം ചെയ്യുമെന്നും , ക്ലിനിക്കൽ പരീക്ഷണങ്ങളിൽ വാക്സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്നു തെളിഞ്ഞിട്ടുണ്ടെന്നും ആരോഗ്യ നിയന്ത്രണ മേഖല അണ്ടർ സെക്രട്ടറി  ഡോക്ടർ  മുഹമ്മദ് സലിം അൽ ഒലാമ പറഞ്ഞു.
നിലവിൽ ഫൈസർ-ബയോ‌ടെക്, ഓക്സ്ഫോർഡ് അസ്ട്രാസെനെക്ക, സ്പുട്‌നിക് വി, സിനോഫാർം എന്നീ  നാല് വാക്സിനുകൾ യു‌എഇയിൽ ലഭ്യമാണ് .
 

More from Local News

Blogs