മൂന്നു ശതമാനം പലിശ നിരക്കില്‍ വനിതാ സംരംഭകര്‍ക്ക് വായ്പ

നോര്‍ക്ക റൂട്ട്സിന്റെ എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിയുടെ ഭാഗമായാണ് നോര്‍ക്ക വനിതാ മിത്ര വായ്പകള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.

നോര്‍ക്ക വനിത മിത്ര എന്ന പേരില്‍ നോര്‍ക്ക റൂട്ട്സും വനിതാ വികസന കോര്‍പ്പറേഷനും ചേര്‍ന്ന് വനിതാ സംരംഭകര്‍ക്കായി ഒരുക്കുന്ന പുതിയ വായ്പാ പദ്ധതിയുടെ ധാരണാപത്രം കൈമാറി.
വിദേശത്ത് രണ്ടു വര്‍ഷമെങ്കിലും ജോലി നോക്കുകയോ താമസിക്കുകയോ ചെയ്തശേഷം സ്ഥിരമായി  മടങ്ങിയെത്തിയ  വനിതകള്‍ക്ക് 30 ലക്ഷം രൂപവരെയുള്ള വായ്പകളാണ് പദ്ധതിയില്‍ ആവിഷകരിച്ചിരിക്കുന്നത്. നടപ്പു വര്‍ഷം 1000 വായ്പകള്‍ ലഭ്യമാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണനും വനിതാ വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്സണ്‍ കെ.സി.റോസക്കുട്ടിയും അറിയിച്ചു.
വനിതാ വികസന കോര്‍പ്പറേഷന്റെ ആറു ശതമാനം പലിശ നിരക്കിലുള്ള വായ്പക്ക് ആദ്യ നാലു വര്‍ഷം നോര്‍ക്ക റൂട്ട്സിന്റെ മൂന്നു ശതമാനം സബ്്സിഡി അടക്കം  മൂന്നു ശതമാനം പലിശ നിരക്കില്‍ വനിതാ സംരംഭകര്‍ക്ക് വായ്പ ലഭിക്കുമെന്നതാണ് പുതിയ പദ്ധതിയുടെ സവിശേഷത.
വനിതാ വികസന കോര്‍പ്പറേഷന്റെ www.kswdc.org  എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്.

നോര്‍ക്ക റൂട്ട്സിന്റെ എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിയുടെ ഭാഗമായാണ് നോര്‍ക്ക വനിതാ മിത്ര വായ്പകള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.
തയ്ക്കാട് നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്റെ സാന്നിദ്ധ്യത്തില്‍  നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ കെ.ഹരികൃഷ്ണന്‍ നമ്പൂതിരിയും വനിതാ വികസന കോര്‍പ്പറേഷന്‍ എം.ഡി ബിന്ദു കെ.സിയും ധാരണാപത്രം കൈമാറി. വനിതാ വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്സസണ്‍ കെ.സി.റോസക്കുട്ടി ഓണ്‍ലൈനായി സംബന്ധിച്ചു.  നോര്‍ക്ക റൂട്ട്‌സ് ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി പങ്കെടുത്തു.

 

More from Local News

Blogs