191 രാജ്യങ്ങളിൽ നിന്നുള്ള ആളുകളെ സ്വാഗതം ചെയ്യാൻ യുഎഇ കാത്തിരിക്കുകയാണെന്ന് ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിൽ
മനുഷ്യരാശിക്കു വർഷങ്ങളോളം പ്രയോജനം ചെയ്യുന്ന ആശയങ്ങളിലൂടെയും കണ്ടുപിടുത്തങ്ങളിലൂടെയും ദുബായ് എക്സ്പോ ചരിത്രത്തിൽ ഇടം പിടിക്കുമെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. 191 രാജ്യങ്ങളിൽ നിന്നുള്ള ആളുകളെ സ്വാഗതം ചെയ്യാൻ യുഎഇ കാത്തിരിക്കുകയാണെന്ന് ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു. സ്ഥലം സന്ദർശിക്കുന്ന ചിത്രങ്ങളും അദ്ദേഹം തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവെച്ചു.
എക്‌സ്‌പോ ആരംഭിക്കാൻ ഒരു മാസം മാത്രം ശേഷിക്കെയാണ് ശൈഖ് മുഹമ്മദ് ദുബായ് എക്‌സ്‌പോ നടക്കുന്ന സ്ഥലം സന്ദർശിച്ചു എക്സ്പോയുടെ ഒരുക്കങ്ങൾ വിലയിരുത്തിയത്.