മണിക്കൂറിൽ 220 കിലോമീറ്റർ വേഗതയിൽ വാഹനമോടിച്ചു ; ദുബായിൽ ഡ്രൈവർ അറസ്റ്റിൽ

Dubai Police / X

വാഹനത്തിന് 50,000 ദിർഹം പിഴ ചുമത്തും

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ മണിക്കൂറിൽ 220 കിലോമീറ്റർ വേഗതയിൽ വാഹനമോടിച്ചതിന് ഡ്രൈവർ അറസ്റ്റിൽ . മാത്രമല്ല  ഡ്രൈവറുടെ കാർ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 
അമിത വേഗതയിലെ  അദ്ദേഹത്തിനും മറ്റ് റോഡ് ഉപയോക്താക്കൾക്കും അപകടമുണ്ടാക്കുന്നതായിരുന്നു എന്ന് പോലീസ് ചൂണ്ടിക്കാട്ടി. തുടർ നിയമനടപടികൾക്കായി ഡ്രൈവറെ  പബ്ലിക് പ്രോസിക്യൂഷന് കൈമാറി. വാഹനങ്ങൾ കണ്ടുകെട്ടുന്നത് സംബന്ധിച്ച് 2023 ലെ ഡിക്രി 30 ലെ വ്യവസ്ഥ പ്രകാരം പിടിച്ചെടുക്കപ്പെട്ട വാഹനത്തിന് 50,000 ദിർഹം പിഴ ചുമത്തും.

More from Local News

Blogs