തോമസ് ജോസഫിന്റെ കഥകൾ
ബുക്ക് റിവ്യൂ
തോമസ് ജോസഫിന്റെ കഥകൾ
''പനിക്കിടക്ക നമുക്ക് സൗഭാഗ്യം തരും.'' ശാന്തമ്മയുടെ സ്വരം കാതുകളിലേക്ക് അരിച്ചിറങ്ങുന്ന എറുമ്പുകളായി. അവളോട് പ്രതികരിക്കാന്‍ ശക്തിയില്ലാതെ ഞാന്‍ ഒരു പൊള്ളുന്ന മയക്കത്തിലേക്കു പ്രവേശിച്ചു. ഇരുട്ടിന്റെ പ്രാചീനമായ മുത്തശ്ശി എന്റെ ആദ്യ സന്ദര്‍ശകയായി; അവര്‍ പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചുകൊണ്ട് അടച്ചുപിടിച്ചിരുന്ന കൈവിരലുകള്‍ തുറന്നപ്പോള്‍ ഒരു പാരിതോഷികം വെളിവായി. അത് ഇളംമഞ്ഞയും പച്ചയും ചുവപ്പും വര്‍ണങ്ങളുള്ള ഒരു ശലഭമായിരുന്നു. അത് ചിറകുകള്‍ വിടര്‍ത്തി ആ മനോഹര മന്ദഹാസ മുഖം എനിക്കു നേരേതിരിച്ച് എന്നെ അഭിവാദ്യം ചെയ്തു