ബംഗ്ലാദേശ് ആഭ്യന്തര കലാപം;  യുഎഇ പൗരന്മാർ ഉടൻ രാജ്യത്ത് തിരിച്ചെത്തണമെന്നു  യുഎഇ

ഉചിതമായ കോൺസുലാർ സേവനങ്ങൾ നൽകുന്നതിന് വിദേശകാര്യ മന്ത്രാലയത്തിൻ്റെ കോൾ സെൻ്ററുമായി ബന്ധപ്പെടാനും തവാജുദി സേവനത്തിനായി രജിസ്റ്റർ ചെയ്യാനും എംബസി പൗരന്മാരോട് ആഹ്വാനം ചെയ്തു.

ബംഗ്ളാദേശിലെ ആഭ്യന്തര കലാപത്തെ തുടർന്ന് അവിടെയുള്ള   യുഎഇ പൗരന്മാർ ഉടൻ രാജ്യത്ത് തിരിച്ചെത്തണമെന്നു   യുഎഇ അഭ്യർത്ഥിച്ചു. മാത്രമല്ല , കലാപങ്ങൾക്കും ഒത്തുചേരലുകൾക്കും സാക്ഷ്യം വഹിക്കുന്ന പ്രദേശങ്ങൾ ഒഴിവാക്കാനും ജാഗ്രത പാലിക്കാനും യുഎഇ പൗരന്മാരോട്  അഭ്യർത്ഥിച്ചു.ധാക്കയിലെ യുഎഇ എംബസി ഒരു പ്രസ്താവനയിലൂടെയാണ് മുന്നറിയിപ്പ് നൽകിയത്. ഉചിതമായ കോൺസുലാർ സേവനങ്ങൾ നൽകുന്നതിന് വിദേശകാര്യ മന്ത്രാലയത്തിൻ്റെ കോൾ സെൻ്ററുമായി ബന്ധപ്പെടാനും തവാജുദി സേവനത്തിനായി രജിസ്റ്റർ ചെയ്യാനും എംബസി പൗരന്മാരോട് ആഹ്വാനം ചെയ്തു. ആഭ്യന്തരകലാപം ശക്തമായതിനെ തുടർന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജി വച്ചിരുന്നു. രാജ്യത്ത് ഇപ്പോൾ പട്ടാള ഭരണമാണ് . കഴിഞ്ഞ ദിവസം പ്രസിഡന്റ് പാർലമെന്റ് പിരിച്ചു വിടുകയും ചെയ്തിരുന്നു.

 

More from Local News

Blogs