ഫൈസർ ബയോഎൻടെക് വാക്സിൻ ലഭ്യമാകുന്ന  ഹെൽത്ത് സെന്ററുകൾ

അബുദാബിയിൽ താമസിക്കുന്നവർക്ക് ആറ് ഓപ്ഷനുകളും  അൽ ഐൻ മേഖലയിലുള്ളവർക്ക് നാല് മെഡിക്കൽ സെന്ററുകളും തെരഞ്ഞെടുക്കാൻ സാധിക്കും 

ഫൈസർ ബയോഎൻടെക് വാക്സിൻ ലഭ്യമാകുന്ന  സ്വകാര്യ ആരോഗ്യ പരിപാലന കേന്ദ്രങ്ങളുടെ വിവരങ്ങൾ  അബുദാബി ആരോഗ്യ വകുപ്പ് പുറത്തു വിട്ടു. 

അബുദാബിയിൽ താമസിക്കുന്നവർക്ക് ആറ് ഓപ്ഷനുകളും  അൽ ഐൻ മേഖലയിലുള്ളവർക്ക് നാല് മെഡിക്കൽ സെന്ററുകളും തെരഞ്ഞെടുക്കാൻ സാധിക്കും 

അബുദാബിയിലുള്ളവർക്ക് ബുർജീൽ ഡേ സെന്റർ, അൽ റീം ദ്വീപ്,ബുർജീൽ മെഡിക്കൽസിറ്റി,മെഡിക്ലിനിക് അൽ നൂർ ആശുപത്രി,മെഡിക്ലിനിക് എയർപോർട്ട് റോഡ് ഹോസ്പിറ്റൽ,
എൻഎംസി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ,എൻഎംസി റോയൽ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ നിന്ന് വാക്‌സിൻ സ്വീകരിക്കാൻ സാധിക്കും. 

അൽ ഐനിലുള്ളവർക്ക് മെഡിയോർ ആശുപത്രി, മെഡിക്ലിനിക് അൽ ഐൻ ഹോസ്പിറ്റൽ, എൻഎംസി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, ചെക്ക് റീഹാബിലിറ്റേഷൻ  ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ നിന്നും വാക്‌സിൻ ലഭ്യമാകുമെന്നു അധികൃതർ അറിയിച്ചു.

More from Local News

Blogs