2.5 ദശലക്ഷത്തിലധികം ആളുകളാണ് പുതുവർഷ രാവിൽ ദുബായിൽ പൊതുഗതാഗത സംവിധാനം ഉപയോഗിച്ചതെന്ന് ആർടിഎ അറിയിച്ചു.
പുതുവത്സരാഘോഷ വേളയിൽ ദുബായിൽ പൊതുഗതാഗതം, ഷെയർ മൊബിലിറ്റി, ടാക്സി എന്നിവ ഉപയോഗിക്കുന്ന മൊത്തം യാത്രക്കാരുടെ എണ്ണം 2,502,474 ആയി ഉയര്‍ന്നു.
കഴിഞ്ഞ വർഷം ഇതേ അവസരത്തിൽ രേഖപ്പെടുത്തിയ 2,288,631 യാത്രക്കാരെ അപേക്ഷിച്ച് 9.3 ശതമാനം വർധന ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.
റെഡ്, ഗ്രീന്‍ ലൈനുകളിലായി, ദുബായ് മെട്രോ 11,33,251 യാത്രക്കാരാണ് ഉപയോഗിച്ചത്. അതേസമയം ദുബായ് ട്രാം 55,391 യാത്രക്കാരെ കയറ്റി.
ബസുകൾ 4,65,779 യാത്രക്കാരെ വഹിച്ചു. സമുദ്ര ഗതാഗത സേവനങ്ങൾ 80,066 യാത്രക്കാരെ എത്തിച്ചു.
കൂടാതെ, ഇ-ഹെയ്‌ലിംഗ് വാഹനങ്ങൾ 1,95,651 ഉപയോക്താക്കൾക്ക് സേവനം നൽകി.
പുതുവത്സരാഘോഷ വേദികളിലേക്കും പുറത്തേക്കും യാത്രക്കാരുടെ സഞ്ചാരം തടസ്സങ്ങളില്ലാത്തതും സുരക്ഷിതവും ആയിരുന്നെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) സ്ഥിരീകരിച്ചു.