ഫുഡ് ബാങ്കിങ് റീജിയണൽ നെറ്റ്വർക്കും സന്നദ്ധ സംഘടനകളുമായി ചേർന്ന് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ഗ്ലോബൽ ഇനിഷീയേറ്റിവാണ് പദ്ധതി കോർഡിനേറ്റ് ചെയ്യുന്നത്.
പരിശുദ്ധ റമദാനിൽ 100 മില്യൺ ഭക്ഷണം വിതരണം ചെയ്യാനൊരുങ്ങി യു എ ഇ. നിരാലംബരായ വ്യക്തികൾക്കും കുടുംബങ്ങൾക്കും 100 മില്യൺ ഭക്ഷണം നൽകുക എന്നതാണ് ലക്‌ഷ്യം. യു എ ഇ വൈസ്പ്രസിഡണ്ടും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനെസ്സ് ഷേഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും പദ്ധതി സംബന്ധിച്ചു പ്രഖ്യാപനം നടത്തി. മാദ്ധ്യേഷ്യയിലെയും ആഫ്രിക്കയിലെയും 20 രാജ്യങ്ങളിലെ ജനങ്ങൾക്ക് പദ്ധതി പ്രയോജനം ചെയ്യും. കോവിഡിന്റെ സാഹചര്യത്തിൽ 2020 ൽ ഭക്ഷ്യ സഹായം നല്കാൻ യു എ ഇ പ്രാദേശികമായി ആരംഭിച്ച 10 മില്യൺ ഭക്ഷണം ക്യാമ്പയിന്റെ വിപുലീകരണമാണ് 100 മില്യൺ ഭക്ഷണം. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള വൻകിട കമ്പനികൾ, ബിസിനസുകാർ എന്നിവരുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. ഫുഡ് ബാങ്കിങ് റീജിയണൽ നെറ്റ്വർക്കും സന്നദ്ധ സംഘടനകളുമായി ചേർന്ന് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ഗ്ലോബൽ ഇനിഷീയേറ്റിവാണ് പദ്ധതി കോർഡിനേറ്റ് ചെയ്യുന്നത്.