ധോണിയോടും വിജയ് സേതുപതിയോടും കലഹിക്കുമ്പോൾ

അങ്ങനൊരു നിലപാടെടുക്കും മുമ്പ് ഒന്നു കണ്ണാടി നോക്കൂ. എന്നിട്ട് സത്യസന്ധമായി പറയൂ  ഞാനൊരു സ്ത്രീവിരുദ്ധതയും ചെയ്യുന്നില്ലെന്ന്

ഐ പി എല്ലിലൊരു കളി തോറ്റാൽ തോറ്റ ടീമിന്റെ ക്യാപ്റ്റനോടുള്ള വെറുപ്പ് 
നിങ്ങളെങ്ങെനെയാണ് പ്രകടിപ്പിക്കുന്നത്?
അയാളെ തെറിവിളിച്ച കിട്ടുന്ന സന്ദർഭങ്ങളിലൊക്കെ തെറിവിളിക്കും. 
അയാളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പിന്നാലെ കൂടി ഡിസ്‌ലൈക് ചെയ്യും.
ഈ മനോഭാവം പോലും പൊതുസമൂഹത്തിൽ അംഗീകരിക്കാൻ കഴിയുന്നതല്ല. 
ഇതുപോലെ തന്നെ നിങ്ങൾക്കിഷ്ടമല്ലാത്ത സിനിമയിൽ അഭിനയിക്കാൻ 
ഒരഭിനേതാവ് തയ്യാറായാൽ അയാളോടുള്ള പ്രതികരണം എങ്ങനെയായിരിക്കും?
നേരത്തെപ്പറഞ്ഞതു തന്നെയാണ് ഉത്തരം. 
എന്നാൽ നിങ്ങൾക്കിഷ്ടമല്ലാത്തതു ചെയ്താൽ ചെയ്തയാളിന്റെ 
കുഞ്ഞുമകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നത് 
എന്തു മനോവിചാരമാണ്.
നിങ്ങൾക്കിഷ്ടമല്ലാത്ത കാര്യങ്ങളുണ്ടായാൽ ആദ്യം തോന്നുന്നത് 
ഈ വിചാരമാണെങ്കിൽ നമ്മളിപ്പോഴും ഏതു ലോകത്താണ് ജീവിക്കുന്നത്?
ധോണിയോടും വിജയ്‌സേതുപതിയോടും വിദ്വേഷപ്രകടനം നടത്തിയതിങ്ങനെയാണെങ്കിൽ 
സാധാരണമനുഷ്യരോട് നിങ്ങൾ എങ്ങനെയാണു പ്രതികരിക്കുന്നത്. 
എന്തൊരു സ്ത്രീ വിരുദ്ധത
സ്ത്രീ വിരുദ്ധത
അങ്ങനൊരു നിലപാടെടുക്കും മുമ്പ് ഒന്നു കണ്ണാടി നോക്കൂ.
എന്നിട്ട് സത്യസന്ധമായി പറയൂ 
ഞാനൊരു സ്ത്രീവിരുദ്ധതയും ചെയ്യുന്നില്ലെന്ന്...

സ്‌പെഷ്യൽ ന്യൂസ് 

ധോണിയോടും വിജയ് സേതുപതിയോടും കലഹിക്കുമ്പോൾ

More from Local News

Blogs