ദുബായ് മെട്രോ ബ്ലൂ ലൈൻ 2029 സെപ്റ്റംബർ 9-ന് ആരംഭിക്കും

file photo

നഗരത്തിലെ ഗതാഗത സംവിധാനത്തിന് ഒരു സുപ്രധാന നാഴികക്കല്ലായി അടയാളപ്പെടുത്തുന്ന ദുബായ് മെട്രോ ബ്ലൂ ലൈൻ 2029 സെപ്റ്റംബർ 9-ന് പ്രവർത്തനക്ഷമമാകും

9-9-2009-ന് രാത്രി കൃത്യം 9:09-ന് തുറന്ന ദുബായ് മെട്രോയുടെ 20-ാം വാർഷികത്തോടനുബന്ധിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) പ്രഖ്യാപിച്ചു.

ബ്ലൂ ലൈനിൻ്റെ നിർമ്മാണത്തിനുള്ള 20.5 ബില്യൺ ദിർഹത്തിൻ്റെ കരാർ ടർക്കിഷ്, ചൈനീസ് കമ്പനികളായ മാപ്പ, ലിമാക്, സി.ആർ.ആർ.സി എന്നിവയുടെ കൺസോർഷ്യത്തിന് നൽകിയിട്ടുണ്ട്.

30 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ 14 സ്റ്റേഷനുകളും 28 ട്രെയിനുകളും ഉണ്ടാകും.  ഇരു ദിശകളിലുമായി മണിക്കൂറിൽ 46,000 യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. ഇത് പ്രധാന നഗരപ്രദേശങ്ങളെയും ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തെയും ബന്ധിപ്പിക്കുകയും ആ റൂട്ടുകളിലെ ഗതാഗതക്കുരുക്ക് 20% കുറയ്ക്കുകയും ചെയ്യും.

ബ്ലൂ ലൈൻ 2030 ഓടെ 200,000 യാത്രക്കാരെ വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2040 ഓടെ ഇത് 320,000 ആയി ഉയരും.

മിർദിഫ്, അൽ വർഖ, ഇൻ്റർനാഷണൽ സിറ്റി, ദുബായ് സിലിക്കൺ ഒയാസിസ്, ദുബായ് ഫെസ്റ്റിവൽ സിറ്റി തുടങ്ങിയ നിർണായക മേഖലകളിലേക്ക് ബ്ലൂ ലൈൻ സേവനം നൽകും. യാത്രാ സമയം 10 മുതൽ 25 മിനിറ്റ് വരെയാണ്.

ഈ പദ്ധതി ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാനിൻ്റെ ഭാഗമാണ്.
 "20 മിനിറ്റ് നഗരം" സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്.  അവശ്യ സേവനങ്ങൾ താമസക്കാർക്ക് 20 മിനിറ്റിനുള്ളിൽ ലഭിക്കുന്നതിന് ലക്ഷ്യമിടുന്ന പദ്ധതിയാണിത്.

More from Local News

Blogs