ദുബായ് പോലീസ് എയർ വിങ്ങിന്റെ 304 വിജയകരമായ ദൗത്യങ്ങൾ

file photo

എയർ വിംഗ് നടത്തിയ ആകെ  മിഷനുകളിൽ 140 എണ്ണം പട്രോളിംഗ് ജോലികളുമായി ബന്ധപ്പെട്ടവയാണ്

ദുബായ് പോലീസ് എയർ വിംഗ്  ഈ വർഷം ആദ്യ പകുതിയിൽ 304 ദൗത്യങ്ങൾ വിജയകരമായി നടത്തി. 
പരിക്കേറ്റ വ്യക്തികളെയും രോഗികളെയും കൊണ്ടുപോകൽ, തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ, വിവിധ പരിശീലന വ്യായാമങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, ദുബായ് എമിറേറ്റിലുടനീളം  സുരക്ഷ  വർദ്ധിപ്പിക്കുന്നതിനായി പോലീസ്  എയർ വിംഗ് ഒന്നിലധികം  ചുമതലകൾ നിർവ്വഹിച്ചു.

എയർ വിംഗ് നടത്തിയ ആകെ  മിഷനുകളിൽ 140 എണ്ണം പട്രോളിംഗ് ജോലികളുമായി ബന്ധപ്പെട്ടവയാണ്. 
64 എണ്ണം പോലീസ് ജോലികളിലും, 66 എണ്ണം പരിശീലന ആവശ്യങ്ങൾക്കായും ശ്രദ്ധ കേന്ദ്രീകരിച്ചവയാണ്.  മാത്രമല്ല പരിക്കേറ്റ വ്യക്തികളെ എത്തിക്കുന്നതിനായി 24 ദൗത്യങ്ങൾ  എയർ വിംഗ് നടത്തി. 
ഗുരുതരമായി പരിക്കേറ്റ വ്യക്തികളുടെ വേഗത്തിലുള്ള ഗതാഗതത്തിന്   ദ്രുതഗതിയിലുള്ള പ്രതികരണങ്ങൾ നടത്താൻ ഈ കാലയളവിൽ സാധിച്ചതായി അധികൃതർ അറിയിച്ചു . 
ട്രാഫിക് സംബന്ധമായ  വിഷയങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുള്ള യൂണിറ്റിൻ്റെ പ്രതിജ്ഞാബദ്ധതയെക്കുറിച്ച് ദുബായ് പോലീസ് എയർ വിംഗ് സെൻ്റർ ഡയറക്ടർ ഫ്ലൈറ്റ് ഇൻസ്ട്രക്ടർ ബ്രിഗേഡിയർ അലി അൽംഹെരി ഊന്നിപ്പറഞ്ഞു. ചികിത്സയ്ക്കായി രോഗികളെ ആശുപത്രികളിലേക്ക് 
 ആശുപത്രികളിലേക്ക് മാറ്റുന്നത് പോലെയുള്ള നിരവധി മാനുഷിക ദൗത്യങ്ങളും എയർ വിംഗ് ഏറ്റെടുക്കുന്നുണ്ടെന്ന് അദ്ദേഹം  പറഞ്ഞു. ദുബായ് പോലീസ് എയർ വിംഗ് സെൻ്ററിലെ പൈലറ്റുമാർ ഏത് സാഹചര്യത്തിലും കഴിയുന്നത്ര വേഗത്തിൽ സാധ്യമായ ഏറ്റവും മികച്ച സേവനങ്ങൾ നൽകുന്നതിന് തുടർച്ചയായ പരിശീലനത്തിന് വിധേയരാണെന്നും അൽംഹെരി പറഞ്ഞു.  

More from Local News

Blogs