![](https://mmo.aiircdn.com/265/5edface250a22.jpeg)
തോറ്റ കുട്ടിയെ തോളത്തു വച്ചു. പൂത്തു നിന്നു മരതകക്കുന്ന്
സ്പെഷ്യൽ ന്യൂസ്
തോറ്റ കുട്ടി
പൂത്ത മുല്ല തന് സൗരഭം നീന്തും
കാറ്റവനൊരു പാട്ടു പോല്‍ തോന്നി
പൂക്കളൊക്കെയും വാക്കുകള്‍, പായും
കാട്ടരുവി കള കള ഗാനം
രാത്രി നക്ഷത്ര വിസ്തൃതാകാശം
നീര്‍ത്തി വച്ചൊരു പുസ്തകമായി
തോറ്റ കുട്ടിയെ തോളത്തു വച്ചു.
പൂത്തു നിന്നു മരതകക്കുന്ന്
തോല്‍ക്കുകില്ല നീയെന്നേ പറഞ്ഞു
കാത്തു നില്‍ക്കുന്നൊരമ്പിളിത്തെല്ല്...!
(റഫീഖ് അഹമ്മദ്)