ട്രാഫിക് നിയമങ്ങൾ ലംഘിച്ചാൽ 51,000 ദിർഹം വരെ പിഴ

@ADPoliceHQ/ Twitter [screengrab]

ട്രാഫിക് സിഗ്നൽ നിയമങ്ങൾ ലംഘിച്ചാൽ 51,000 ദിർഹം വരെ പിഴ ഈടാക്കുമെന്ന് അബുദാബി പോലീസ് അറിയിച്ചു. കൂടാതെ ഡ്രൈവർക്ക് 12 ബ്ലാക്ക് പോയിന്റ് ലഭിക്കുകയും ലൈസൻസ് ആറ് മാസത്തേക്ക് റദ്ദാക്കുകയും ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

ട്രാഫിക് സിഗ്നൽ നിയമങ്ങൾ ലംഘിച്ചാൽ 51,000 ദിർഹം വരെ പിഴ ഈടാക്കുമെന്ന് അബുദാബി പോലീസ് അറിയിച്ചു. കൂടാതെ ഡ്രൈവർക്ക് 12 ബ്ലാക്ക് പോയിന്റ് ലഭിക്കുകയും ലൈസൻസ് ആറ് മാസത്തേക്ക് റദ്ദാക്കുകയും ചെയ്യും.

സിഗ്നൽ നിയമം തെറ്റിച്ചാൽ 1000 ദിർഹവും വാഹനം വിട്ടു കിട്ടാൻ 50000 ദിർഹവും  പിഴ അടക്കണം. റെഡ് സിഗ്നൽ മറികടന്നുണ്ടായ  അപകടങ്ങൾ പങ്കു വെച്ച് ബോധവൽക്കരണം നടത്തുകയാണ് അബുദാബി പോലീസ്. കൂടുതൽ ജാഗ്രതയോടെ ഡ്രൈവ് ചെയ്യണമെന്നും ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ ആവർത്തിച്ചു. 

More from Local News

Blogs