ഗ്രീൻ , ഫ്രീലാൻസ് വിസ പ്രഖ്യാപിച്ചു യു.എ.ഇ

നിക്ഷേപകർ ,വ്യവസായ വാണിജ്യ സംരംഭകർ,മറ്റ് പ്രത്യേക വൈദ്യഗദമുള്ള സംരംഭകർ എന്നിവർക്ക് ഗ്രീൻ വിസ അനുവദിക്കും

യു.എ.ഇ ദേശീയ ദിനത്തിന്റെ  50ആം വാർഷിക ആഘോഷങ്ങളോടനുബന്ധിച്ചുള്ള  50 പുതിയ പദ്ധതികളുടെ പ്രഖ്യാപനം ശ്രദ്ധേയമാകുന്നു. ഗ്രീൻ വിസ, ഫ്രീലാൻസ് വിസ എന്നീ രണ്ട് പുതിയ വിസ സംവിധാനങ്ങളാണ് ഇന്ന് പ്രഖ്യാപിച്ചത്.  ഇന്ന്  നടന്ന പത്രസമ്മേളനത്തിൽ വിദേശ വാണിജ്യ സഹമന്ത്രി ഡോ. താനി അൽ സുവൈദിയാണ്  രണ്ട് പുതിയ വിസകളുടെ പ്രഖ്യാപനം നടത്തിയത്. 

നിക്ഷേപകർ ,വ്യവസായ വാണിജ്യ സംരംഭകർ,മറ്റ് പ്രത്യേക വൈദ്യഗദമുള്ള സംരംഭകർ എന്നിവർക്ക് ഗ്രീൻ വിസ അനുവദിക്കും. മാത്രമല്ല ഗ്രീൻ വിസയുള്ളവർക്ക് അവരുടെ രക്ഷിതാക്കളെയും 25 വയസ്സുവരെ ആൺ  മക്കളെയും  സ്പോൺസർ ചെയ്യാൻ സാധിക്കും.നിലവില്‍ 18 വയസ്സുവരെയാണ് ആണ്‍കുട്ടികളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നത്.കൂടാതെ  വിസാ കാലാവധി കഴിഞ്ഞാൽ  90 മുതൽ 180 ദിവസം വരെ  വിസ പുതുക്കാൻ സമയം ലഭിക്കും. 

അതേസമയം  സ്വതന്ത്ര ബിസിനസ്  ചെയ്യുന്ന ഉടമകൾക്കും,  സ്വയം തൊഴിൽ ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും   ​ഫ്രീലാൻസ് വിസ അനുവദിക്കും. 

വ്യവസായ മേഖലയെ പിന്തുണയ്ക്കുന്നതിനായി എമിറേറ്റ്‌സ് ഡെവലപ്‌മെന്റ് ബാങ്കിന് 5 ബില്യൺ ദിർഹത്തിന്റെ നിക്ഷേപമാണ് അനുവദിച്ചത്. യുഎഇ പൗരന്മാർക്ക് പ്രോജക്ടുകളെ പിന്തുണയ്ക്കുന്നതിന് എമിറേറ്റ്സ് ഡെവലപ്മെന്റ് ബാങ്കിൽ നിന്ന് 1.36 ബില്യൺ ഡോളർ അനുവദിക്കുമെന്ന് വ്യവസായ -നൂതന സാങ്കേതിക മന്ത്രി ഡോ. സുൽത്താൻ അൽ ജാബർ  പറഞ്ഞു. പ്രതിവർഷം 40 ബില്യൺ ദിർഹത്തിന്റെ മൂല്യമുള്ള 8 ആഗോള വിപണികളിൽ  ആഗോള സാമ്പത്തിക കരാറിനും തുടക്കം കുറിക്കും. 
അടുത്ത 5 വർഷത്തിനുള്ളിൽ രാജ്യത്തെ വ്യാവസായിക മേഖലയെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെ ടെക് ഡ്രൈവ് പദ്ധതിക്ക് മൊത്തം 5 ബില്യൺ ദിർഹം അനുവദിക്കും.കൂടാതെ  550 ബില്യൺ ദിർഹത്തിന്റെ  നിക്ഷേപം ആകർഷിക്കുന്നതിനായി അടുത്ത വർഷം ആദ്യം  ആഗോള നിക്ഷേപ ഉച്ചകോടി ആരംഭിക്കും.

More from Local News

Blogs