ഗാസയിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് അറബ് ചൈന ഉച്ചകോടിയിൽ ഷെയ്ഖ് മുഹമ്മദ്

അയൽരാജ്യങ്ങളുമായി പ്രവർത്തിക്കാനുള്ള യുഎഇയുടെ പ്രതിജ്ഞാബദ്ധത ഉറപ്പിച്ചു കൊണ്ടായിരുന്നു  ബീജിംഗിൽ നടന്ന അറബ്-ചൈനീസ് സഹകരണത്തിൻ്റെ പത്താം സെഷനിൽ ഷെയ്ഖ് മുഹമ്മദിന്റെ പ്രഭാഷണം

ഗാസയിൽ അടിയന്തര വെടിനിർത്തൽ നടപ്പിലാക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്കൊപ്പം അറബ്-ചൈനീസ് സഹകരണത്തിൻ്റെ ആവശ്യകത ഊന്നിപ്പറഞ്ഞു അറബ്-ചൈനീസ് സഹകരണ ഫോറത്തിൽ യു എ ഇ പ്രസിഡൻ്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ.  അറബ് അയൽരാജ്യങ്ങളുമായി പ്രവർത്തിക്കാനുള്ള യുഎഇയുടെ പ്രതിജ്ഞാബദ്ധത ഉറപ്പിച്ചു കൊണ്ടായിരുന്നു  ബീജിംഗിൽ നടന്ന അറബ്-ചൈനീസ് സഹകരണത്തിൻ്റെ പത്താം സെഷനിൽ ഷെയ്ഖ് മുഹമ്മദിന്റെ പ്രഭാഷണം. എല്ലാ കക്ഷികളുടെയും പ്രയോജനത്തിനായി പിന്തുണ നൽകുന്നതിന്  അറബ്-ചൈനീസ് സഹകരണത്തിലൂടെ സാധ്യമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഗാസയിലെ  സംഘർഷം മൂലം പശ്ചിമേഷ്യയിൽ  വർദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങൾക്കിടയിൽ ലോകം ഒന്നിച്ച് ഐക്യദാർഢ്യം പ്രകടിപ്പിക്കേണ്ട സമയത്തു നടക്കുന്ന അറബ്-ചൈനീസ് സഹകരണ ഫോറം ഏറെ പ്രാധാന്യമർഹിക്കുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

 അടിയന്തിര വെടിനിർത്തൽ മാത്രമല്ല , ഗാസയിലെ നിവാസികൾക്ക് സംരക്ഷണം നൽകുന്നതിനും ഗാസ മുനമ്പിലേക്ക് മാനുഷിക സഹായത്തിൻ്റെ ഒഴുക്ക് ഉറപ്പാക്കുന്നതിനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്കൊപ്പം അറബ്-ചൈനീസ് പങ്കാളിത്തത്തിൻ്റെ പ്രാധാന്യത്തിന് അടിവരയിടുന്നു എന്നും അദ്ദേഹം പറഞ്ഞു.

More from Local News

Blogs