കോവിഡ് വ്യാപനം ഇന്ത്യയിൽ വീണ്ടും രൂക്ഷമാകുന്നു

നിലവില്‍ രണ്ടര ലക്ഷത്തിലേറെ പേരാണ് ചികില്‍സയിലുള്ളത്. ഇന്നലെ 17,741 പേരാണ് രോഗമുക്തി നേടിയത്. 

രാജ്യത്തെ ആശങ്കപ്പെടുത്തി കോവിഡ് വ്യാപനം ഇന്ത്യയിൽ വീണ്ടും രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,871 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ മൂന്നര മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്. 

നിലവില്‍ രണ്ടര ലക്ഷത്തിലേറെ പേരാണ് ചികില്‍സയിലുള്ളത്. ഇന്നലെ 17,741 പേരാണ് രോഗമുക്തി നേടിയത്. 
ഇന്നലെ 172 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്. ഇതോടെ ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,59,216 ആയി. ആകെ 3,71,43,255 പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

മഹാരാഷ്ട്രയിലാണ് കോവിഡ് രോഗവ്യാപനം അതിരൂക്ഷമായിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ, സംസ്ഥാനത്ത് 23,179 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ആറുമാസത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 

More from Local News

Blogs