മൂന്ന് മാസത്തിനുള്ളിൽ 13,775 പരിശോധനകളാണ് നടത്തിയത്
കോവിഡ് പ്രോട്ടോകോൾ ലംഘിച്ചതിനെത്തുടർന്ന് ദുബായിൽ 53 ഭക്ഷ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടി. മൂന്ന് മാസത്തിനുള്ളിൽ 13,775 പരിശോധനകളാണ് നടത്തിയത്. 1133 ഔട്ലെറ്റുകൾക്ക് മുൻസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി. റമദാൻ മാസത്തിൽ പരിശോധനകൾ തുടരുമെന്ന് ഭക്ഷ്യ പരിശോധനാ വിഭാഗം മേധാവി സുൽത്താൻ അൽ താഹർ മുന്നറിയിപ്പ് നൽകി.