കോവിഡ് നിയമങ്ങൾ ലംഘിച്ചതിനെത്തുടർന്ന് ദുബായിൽ 11 ഷോപ്പുകൾ കൂടി അടച്ചുപൂട്ടി
കോവിഡ് നിയമങ്ങൾ ലംഘിച്ചതിനെത്തുടർന്ന് ദുബായിൽ 11 ഷോപ്പുകൾ കൂടി അടച്ചുപൂട്ടി. മുൻകരുതൽ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് ദുബായ് എക്കണോമിയാണ് നടപടി സ്വീകരിച്ചത്. 252 ഷോപ്പുകൾക്ക് പിഴ ചുമത്തി. 61 ഔട്ലെറ്റുകൾക്ക് താക്കീത് നൽകി. മാർച്ചിൽ നടത്തിയ പരിശോധനയിൽ 16475 ഷോപ്പുകൾ നിയമങ്ങൾ പൂർണമായും പാലിച്ചുകൊണ്ട് പ്രവർത്തിക്കുന്നതായി കണ്ടെത്തിയിരുന്നു. പരിശോധനകൾ തുടരുമെന്നും കോവിഡ് പ്രോട്ടോകോൾ ലംഘനത്തെക്കുറിച്ചു 600545555 എന്ന നമ്പറിൽ വിളിച്ചു പൊതുജനങ്ങൾക്കും പരാതി അറിയിക്കാമെന്നും അധികൃതർ വ്യക്തമാക്കി.