കേരളത്തിൽ നവംബർ 4 വരെ ഇടി മിന്നലോടു കൂടിയ മഴ തുടരാൻ സാധ്യത

തെക്കു പടിഞ്ഞാറൻ ന്യുനമർദ്ദം പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് നിലവിൽ ശ്രീലങ്കക്ക് മുകളിലും തമിഴ്നാട് തീരത്തിനു സമീപവു മായാണ് സ്ഥിതി ചെയ്യുന്നത്‌.

തെക്കു  പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ന്യുനമർദ്ദത്തിന്റെ ഫലമായി  സംസ്ഥാനത്ത്  നവംബർ നാല് വരെ  ഇടി മിന്നലോടു കൂടിയ മഴ തുടരാൻ സാധ്യതയുള്ളതായി കേന്ദ്ര  കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നവംബർ നാല് വരെ   ഒറ്റപെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും ഇന്ന് (ഒക്ടോബർ 31) മുതൽ നവംബർ രണ്ട് വരെ  അതി ശക്തമായ മഴക്കുമാണ് സാധ്യത.

തെക്കു പടിഞ്ഞാറൻ ന്യുനമർദ്ദം പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച്  നിലവിൽ ശ്രീലങ്കക്ക് മുകളിലും തമിഴ്നാട് തീരത്തിനു സമീപവു മായാണ്  സ്ഥിതി ചെയ്യുന്നത്‌. അടുത്ത മൂന്നു നാലു  ദിവസങ്ങളിൽ  പടിഞ്ഞാറൻ  ദിശയിലുള്ള സഞ്ചാരം തുടരാനാണ്  സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

More from Local News

Blogs