രാജ്യത്ത് പ്രതിദിന രോഗ ബാധിതരുടെ എണ്ണം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് നിലവില്‍ കേരളത്തിലാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്ര സംഘം വീണ്ടും സന്ദര്‍ശനത്തിനെത്തുന്നത്.
കോവിഡ് വ്യാപനം ആശങ്കയായി തുടരുന്ന കേരളത്തിലേക്ക് കേന്ദ്ര സംഘം വീണ്ടും എത്തുന്നു. കേരളത്തിനു പുറമേ മഹാരാഷ്ട്രയിലേക്കും പ്രത്യേക സംഘത്തെ കേന്ദ്ര ആരോഗ്യ മന്ത്രാലയം അയയ്ക്കും. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ നിലവിലുള്ളത്.
രാജ്യത്ത് പ്രതിദിന രോഗ ബാധിതരുടെ എണ്ണം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് നിലവില്‍ കേരളത്തിലാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്ര സംഘം വീണ്ടും സന്ദര്‍ശനത്തിനെത്തുന്നത്.
രാജ്യത്ത് ചികിത്സയിലുള്ള 70 ശതമാനം രോഗികളും കേരളത്തിലും മഹാരാഷ്ട്രയിലുമാണ് ഉള്ളത്. മറ്റ് സംസ്ഥാനങ്ങളില്‍ രോഗ വ്യാപനം വലിയ തോതില്‍ കുറഞ്ഞ സാഹചര്യത്തിലാണ് ഈ രണ്ട് സംസ്ഥനങ്ങളില്‍ ആശങ്ക തുടരുന്നത്. ഇതോടെയാണ് കേന്ദ്ര സംഘം സ്ഥിതി വിലയിരുത്താന്‍ എത്തുന്നത്.