ഓള്‍ ഇന്ത്യ പ്രിസൈഡിംഗ് ഓഫീസേഴ്‌സ് കോണ്‍ഫറന്‍സ്

ഊര്‍ജ്ജസ്വലമായ ജനാധിപത്യത്തിന് നിയമനിര്‍മ്മാണസഭയും എക്‌സിക്യൂട്ടീവും നീതിന്യായ സംവിധാനവും തമ്മിലുള്ള സൗഹാര്‍ദ്ദപരമായ ഏകോപനം പരമപ്രധാനം എന്നതാണ് ഇപ്രാവശ്യത്തെ കോണ്‍ഫറന്‍സിന്റെ മുദ്രാവാക്യം.

ഓള്‍ ഇന്ത്യ പ്രിസൈഡിംഗ് ഓഫീസേഴ്‌സ് കോണ്‍ഫറന്‍സ് നവംബര്‍ 25, 26 തീയതികളില്‍ കെവാഡിയയില്‍ നടക്കും.

ഇന്ത്യന്‍ പാര്‍ലമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും സ്പീക്കര്‍മാരുടെ ദേശീയ സമ്മേളനമായ ഓള്‍ ഇന്ത്യ പ്രിസൈഡിംഗ് ഓഫീസേഴ്‌സ് കോണ്‍ഫറന്‍സ് നവംബര്‍ 25, 26 തീയതികളില്‍ ഗുജറാത്തിലെ കെവാഡിയയില്‍ നടക്കും. കേരള നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും  നിയമസഭാ സ്പെഷ്യല്‍ സെക്രട്ടറിയും ഉള്‍പ്പെടെ കേരളത്തില്‍നിന്നും 5 പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ഊര്‍ജ്ജസ്വലമായ ജനാധിപത്യത്തിന് നിയമനിര്‍മ്മാണസഭയും എക്‌സിക്യൂട്ടീവും നീതിന്യായ സംവിധാനവും തമ്മിലുള്ള സൗഹാര്‍ദ്ദപരമായ ഏകോപനം പരമപ്രധാനം എന്നതാണ് ഇപ്രാവശ്യത്തെ കോണ്‍ഫറന്‍സിന്റെ മുദ്രാവാക്യം. 

More from Local News

Blogs