ഒമാനിൽ നിന്നുള്ള യാത്രക്കാർക്ക് ഹൃദ്യമായ സ്വാഗതം നൽകി  അബുദാബി പോലീസ്

Supplied

മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ പാ​ലി​ച്ചു പു​തി​യ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേക്ക് കടക്കാനാണ് സുപ്രീം കമ്മിറ്റി  നിർദ്ദേശം നല്കിയിരിക്കുന്നത്

കര അതിർത്തി തുറന്നതോടെ ഒമാനിൽ നിന്നുള്ള യാത്രക്കാർക്ക് ഹൃദ്യമായ സ്വാഗതം നൽകി അബുദാബി പോലീസ്. പൂച്ചെണ്ടുകളും സമ്മാനപ്പൊതികളും നൽകിയായിരുന്നു സ്വീകരണം. കോവിഡ് വ്യാപനത്തെ തുടർന്ന് 2019 അവസാനമാണ് ഒമാൻ അതിർത്തി അടച്ചത്. കോവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞതോടെയാണ്   അതിർത്തി തുറക്കാൻ  തീരുമാനിച്ചത്. മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ പാ​ലി​ച്ചു പു​തി​യ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേക്ക് കടക്കാനാണ് സുപ്രീം കമ്മിറ്റി  നിർദ്ദേശം നല്കിയിരിക്കുന്നത്.
വാ​ക്​​സി​നെ​ടു​ത്ത കോ​വി​ഡ്​ നെഗറ്റീവ് പ​രി​ശോ​ധ​ന ഫ​ലം ​ൈക​വ​ശ​മു​ള്ള​വ​ർ​ക്കാണ് പ്രവേശനം. യാത്രാവിലക്കുകൾ നീക്കി ഇളവുകൾ അനുവദിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച യാത്രക്കാർ  അതിർത്തിയിലെ സ്വീകരണത്തിന് നന്ദി അറിയിച്ചു.  

More from Local News

Blogs