ഐൻ ദുബായ് ഒക്ടോബർ 21 ന് തുറക്കും

www.visitdubai.com

ലോകത്തിലെ ഏറ്റവും വലുതും ഉയരം കൂടിയതുമായ  ഒബ്സർവേഷൻ വീലായ ഐൻ ദുബായ് ഒക്ടോബർ 21 ന് തുറക്കും. ദുബായിലെ ബ്ലൂവാട്ടേഴ്‌സ് ഐലൻഡ് എന്ന മനുഷ്യനിർമിത ദ്വീപിലാണ് ഐൻ ദുബായ്   250 മീറ്റർ ഉയരത്തിൽ നിൽക്കുന്നത്

ലോകത്തിലെ ഏറ്റവും വലുതും ഉയരം കൂടിയതുമായ  ഒബ്സർവേഷൻ വീലായ ഐൻ ദുബായ് ഒക്ടോബർ 21 ന് തുറക്കും. ദുബായിലെ ബ്ലൂവാട്ടേഴ്‌സ് ഐലൻഡ് എന്ന മനുഷ്യനിർമിത ദ്വീപിലാണ് ഐൻ ദുബായ് 
 250 മീറ്റർ ഉയരത്തിൽ നിൽക്കുന്നത് . ഇൻഡോർ എയർകണ്ടീഷൻ ചെയ്ത ക്യാബിനുകളിൽ നിന്നും ദുബായിലെ മനോഹരമായ ആകാശ കാഴ്ചകളും കൂടാതെ നിരവധി വിനോദങ്ങളും 250 മീറ്റർ ഉയരമുള്ള ഐൻ ദുബായ്  പ്രദാനം ചെയ്യുന്നു.എട്ടു റിമ്മുകളുള്ള ഘടനയാണ് ചക്രത്തിനു നൽകിയിരിക്കുന്നത്. 16 എയർബസ് എ 380 സൂപ്പർജംമ്പോ വിമാനങ്ങളുടെ ഭാരം വരും ഇതിനു. വീലിന്റെ അടിത്തട്ടിൽ എൽ ഇ ഡി സ്ക്രീൻ ഘടിപ്പിച്ചിട്ടുണ്ട്.130 ദിർഹമാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റ് വില്പന ആരംഭിച്ചു. 1750 പേർക്ക് ഒരേസമയം ഐൻ ദുബായ് സന്ദർശിക്കാൻ സാധിക്കും.  ഇതോടെ ദുബായിയിലേക്ക് സന്ദർശകരെ ആകർഷിക്കുന്ന മറ്റൊരു പ്രധാന വിനോദ കേന്ദ്രമായിരിക്കുകയാണ് ഐൻ ദുബായ്.

More from Local News

Blogs