മലയാളത്തിലെ ഏറെ ശ്രദ്ധേയനായ എഴുത്തുകാരനാണ് സക്കറിയ.
സാഹിത്യരംഗത്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം സക്കറിയക്ക്. സാഹിത്യരംഗത്തെ സമഗ്ര സംഭാവന കണക്കിലെടുത്താണ് പുരസ്‌കാരം. അഞ്ചുലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. മന്ത്രി എ കെ ബാലനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
മലയാളത്തിലെ ഏറെ ശ്രദ്ധേയനായ എഴുത്തുകാരനാണ് സക്കറിയ. എഴുതിയ കഥകളെല്ലാം മികച്ചതാക്കിയ അപൂര്‍വ്വം എഴുത്തുകാരുടെ കൂട്ടത്തില്‍ സക്കറിയയും ഉള്‍പ്പെടുന്നു. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, കേരളസാഹിത്യ അക്കാദമി അവാര്‍ഡ്, ഒ.വി. വിജയന്‍ പുരസ്‌കാരം, കേരളസാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം തുടങ്ങിയ നിരവധി അംഗീകാരങ്ങള്‍ സക്കറിയയെ തേടിയെത്തിയിട്ടുണ്ട്.