ട്രാഫിക് നീക്കം മെച്ചപ്പെടുത്തുന്നതിനും റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും (ആർടിഎ) ദുബായ് പോലീസും എമിറേറ്റ്സ് റോഡിലൂടെയുള്ള ട്രക്ക് നീക്കത്തിന് പുതിയ നിയന്ത്രണം പ്രഖ്യാപിച്ചു.
2025 ജനുവരി 1 മുതലാണ് നിയന്ത്രണം പ്രാബല്യത്തിൽ വരുന്നത്. വൈകുന്നേരത്തെ തിരക്കുള്ള സമയങ്ങളിൽ, പ്രത്യേകിച്ച്വൈകുന്നേരം 5:30 മുതൽ 8:00 വരെ, അൽ അവീർ സ്ട്രീറ്റിനും ഷാർജക്കും ഇടയിലുള്ള എമിറേറ്റ്സ് റോഡിൻ്റെ ഭാഗം ഉപയോഗിക്കുന്നതിനാണ് ട്രക്കുകൾക്ക് നിരോധനം ഏർപ്പെടുത്തുന്നത്.
തിരക്ക് കുറയ്ക്കാനും ഗതാഗത സുരക്ഷ വർധിപ്പിക്കാനും സുപ്രധാന റോഡ്കളുടെ മൊത്തത്തിലുള്ള ശേഷി മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് ദുബായിലുടനീളമുള്ള പ്രധാന റോഡുകളിൽ ട്രക്ക് ചലന നിരോധനം വിപുലീകരിക്കുന്നതിനുള്ള ആർടിഎയുടെ തീരുമാനത്തിന്റെ ഭാഗമാണ് നടപടി.
രാവിലെയും വൈകുന്നേരവും തിരക്കുള്ള സമയങ്ങളിൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലും തിരക്കേറിയ സമയങ്ങളിലെ മറ്റ് പ്രധാന റോഡുകളിലും ഉൾപ്പെടെ, ഇതിനകം സമാനമായ നിരോധനങ്ങൾ നിലവിലുണ്ട്.
ഗതാഗത ആവശ്യങ്ങൾക്കൊപ്പം സുരക്ഷയും വർദ്ധിപ്പിക്കുന്നതിന് എൻജിനീയറിങ്, സാങ്കേതിക മാനദണ്ഡങ്ങൾ എന്നിവയുടെ സമഗ്രമായ പഠനത്തെ തുടർന്നാണ് തീരുമാനമെന്ന് ദുബായ് പോലീസിലെ ഓപ്പറേഷൻ അഫയേഴ്സ് ആക്ടിംഗ് അസിസ്റ്റൻ്റ് കമാൻഡൻ്റ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു.
പുതിയ നിയന്ത്രണങ്ങൾ ട്രക്ക് ഡ്രൈവർമാരെയും ട്രാൻസ്പോർട്ട് കമ്പനി ഉടമകളെയും അറിയിക്കാൻ പൊതുജന ബോധവൽക്കരണ കാമ്പെയ്നുകൾ ആരംഭിക്കുമെന്നും അൽ മസ്റൂയി അറിയിച്ചു.
The Dubai Press Club (DPC) launched the first phase of the Dubai Content Creators Programme in collaboration with the Ministry of Economy, a new initiative aimed at equipping emerging talent and content creators with advanced skills to create impactful digital content.
The Ministry of Human Resources and Emiratisation (MoHRE) has introduced a new basic health insurance package for private sector employees and domestic workers across the UAE, aimed at providing healthcare coverage to those not yet insured.
His Highness Sheikh Hamdan bin Mohammed bin Rashid Al Maktoum, Crown Prince of Dubai and Chairman of the Supreme Space Council, chaired the Council’s first meeting, reviewing the UAE’s space sector achievements.
In a bid to improve traffic flow and enhance road safety, the Roads and Transport Authority (RTA) and Dubai Police have announced a new restriction on truck movement along Emirates Road.
His Highness Sheikh Hamdan bin Mohammed bin Rashid Al Maktoum, Crown Prince of Dubai, has issued three executive decisions appointing new CEOs at the Community Development Authority (CDA) in Dubai.
UAE President His Highness Sheikh Mohamed bin Zayed Al Nahyan congratulated Bahrain on their National Day, highlighting the unity shared between both countries.
The UAE has condemned Israel’s decision to expand settlements in the occupied Golan Heights, saying it threatens further escalation of tensions in the region.