ക്ഷമയുടെയും സഹനത്തിന്റെയും മൂല്യം ഉയർത്തിപ്പിടിച്ചാണ് തടവുകാരെ പെരുന്നാളിന് മുന്നോടിയായി മോചിപ്പിക്കുന്നത്
ഈദ് അൽ അദ്ഹയ്ക്ക് മുന്നോടിയായി 737 തടവുകാരെ മോചിപ്പിക്കാൻ യു എ ഇ പ്രസിഡന്റ് ഹിസ് ഹൈനെസ്സ് ഷെയ്ഖ് മുഹമ്മദ് ബിൻ സയ്ദ് അൽ നഹ്യാൻ ഉത്തരവിട്ടു. മാത്രമല്ല ഈ തടവുകാരുടെ സാമ്പത്തിക ബാധ്യതകളും തീർക്കും. ക്ഷമയുടെയും സഹനത്തിന്റെയും മൂല്യം ഉയർത്തിപ്പിടിച്ചാണ് തടവുകാരെ പെരുന്നാളിന് മുന്നോടിയായി മോചിപ്പിക്കുന്നത്. ജീവിതത്തിന്റെ പുതിയ അധ്യായം ആരംഭിക്കാനും സമൂഹത്തിനു സേവനം നൽകാനും തടവുകാർക്ക് അവസരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് മോചനം സാധ്യമാക്കുന്നത്.