ഈദ് അൽ അദാ ; ആഘോഷങ്ങൾ സുരക്ഷിതത്വത്തോടെയും ഉത്തരവാദിത്വത്തോടെയും മാത്രമെന്ന് യു എ ഇ

WAM

ഈദ് അൽ അദാ സമ്മേളനങ്ങൾ ഒരേ വീട്ടിൽ താമസിക്കുന്ന കുടുംബാംഗങ്ങൾക്കും ഫസ്റ്റ് ഡിഗ്രി ബന്ധുക്കൾക്കും മാത്രമായി പരിമിതപ്പെടുത്തിയിരിക്കണമെന്നാണ് സുരക്ഷാ പ്രോട്ടോകോൾ.

ഈദ് അൽ അദാ അവധിദിനങ്ങൾ സുരക്ഷിതമായും ഉത്തരവാദിത്തത്തോടെയും ആഘോഷിക്കണമെന്ന് 
യു എ ഇ .കഴിഞ്ഞ മൂന്ന് പ്രധാന പൊതു അവധി ദിവസങ്ങൾക്ക് ശേഷം കോവിഡ് കേസുകളും  മരണങ്ങളും വർദ്ധിച്ച കാര്യം  ആരോഗ്യമേഖലയുടെ വക്താവ് ഡോ. ഫരീദ അൽ ഹൊസാനി ഓർമിപ്പിച്ചു 
കഴിഞ്ഞ വർഷം ഈദ് അൽ അദാ അവധി ദിവസങ്ങൾക്ക് ശേഷം ശരാശരി പ്രതിദിന കേസുകൾ 1,433 ൽ എത്തിയെന്നും  500 ശതമാനം വർധനവുണ്ടായെന്നും  പുതുവർഷ ഇടവേളയ്ക്ക് ശേഷം ശരാശരി പ്രതിദിന കേസുകൾ 200 ശതമാനം ഉയർന്ന് 3,700 കവിഞ്ഞതായും ഡോക്ടർ ഫരീദ ചൂണ്ടിക്കാട്ടി.
മെയ് മാസത്തിലെ ഈദ് അൽ ഫിത്തർ അവധിദിനത്തെത്തുടർന്ന് മരണനിരക്ക് ആറായി കുറഞ്ഞു, അതേസമയം ശരാശരി ദൈനംദിന കേസുകൾ 2,100 കവിഞ്ഞു, ഇത് 60 ശതമാനം വർദ്ധനവാണ് കാണിക്കുന്നത്. ഇന്ന്  നടന്ന ഏറ്റവും പുതിയ സർക്കാർ മാധ്യമ സമ്മേളനത്തിലാണ് ഇത് സംബന്ധിച്ച കണക്കുകൾ വെളിപ്പെടുത്തിയത്.

ഈദ് അൽ അദാ സമ്മേളനങ്ങൾ ഒരേ വീട്ടിൽ താമസിക്കുന്ന കുടുംബാംഗങ്ങൾക്കും ഫസ്റ്റ് ഡിഗ്രി ബന്ധുക്കൾക്കും മാത്രമായി പരിമിതപ്പെടുത്തിയിരിക്കണമെന്നാണ് സുരക്ഷാ പ്രോട്ടോകോൾ.

ബന്ധുക്കളെ, പ്രത്യേകിച്ച് പ്രായമായവരെയും വിട്ടുമാറാത്ത രോഗങ്ങളുള്ളവരെയും സന്ദർശിക്കുന്നതിന് മുമ്പ് കോവിഡ് ടെസ്റ്റ് നടത്തണമെന്നാണ്  മറ്റൊരു നിർദ്ദേശം.

ഫോൺ കോളുകളിലൂടെയും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയും ഈദ് ആശംസകൾ അറിയിക്കാനും ഉത്സവകാലത്ത് സമ്മാനങ്ങളോ ഭക്ഷണമോ വിതരണം ചെയ്യുന്നത് ഒഴിവാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

പള്ളികളിലും മുസല്ലകളിലും ഈദ് അൽ അദാ നമസ്കാരം 15 മിനിറ്റിൽ കൂടരുത് എന്നും 
ഈദ് അൽ അദ സുരക്ഷാ പ്രോട്ടോക്കോളിൽ വ്യക്തമാക്കുന്നു. 

More from Local News

Blogs