ഈ നാല് ദിവസങ്ങളിൽ ആർടിഎയുടെ ഉപഭോക്തൃ സന്തോഷ കേന്ദ്രങ്ങളും സേവന ദാതാക്കളുടെ കേന്ദ്രങ്ങളും തുറന്ന് പ്രവർത്തിക്കില്ല.
ഈദ് അൽ അദ അവധി ദിവസങ്ങളിൽ ദുബായിലെ പൊതു ഇടങ്ങളിൽ സൗജന്യ പാർക്കിങ്.
മൾട്ടി ലെവൽ ടെർമിനലുകൾ ഒഴികെയുള്ള എല്ലാ പെയ്ഡ് പാർക്കിംഗ് സോണുകളും ജൂലൈ 19 മുതൽ 22 വരെ പാർക്കിങ് സൗജന്യമായിരിക്കുമെന്ന് റോഡ് ഗതാഗത വകുപ്പ് അറിയിച്ചു.
ഈ നാല് ദിവസങ്ങളിൽ ആർടിഎയുടെ ഉപഭോക്തൃ സന്തോഷ കേന്ദ്രങ്ങളും സേവന ദാതാക്കളുടെ കേന്ദ്രങ്ങളും തുറന്ന് പ്രവർത്തിക്കില്ല. ഉം റമൂൽ, ഡെയ്‌റ, അൽ ബർഷ, അൽ മനാര, ആർടിഎ ഹെഡ് ഓഫീസ് എന്നിവിടങ്ങളിലെ സ്മാർട്ട് ഉപഭോക്തൃ സന്തോഷ കേന്ദ്രങ്ങൾ പതിവുപോലെ 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കും.