ഇന്ത്യ-അബുദാബി യാത്രക്കാർക്ക് 48 മണിക്കൂറിനുള്ളിലെ പിസിആർ പരിശോധനാഫലം നിർബന്ധമാക്കി എമിറേറ്റ്സ് എത്തിഹാദ് എയർലൈനുകൾ

പരിശോധന ഫലത്തിൽ ക്യു ആർ കോഡ് ഉണ്ടായിരിക്കണം

ഇന്ത്യയിൽ നിന്നെത്തുന്ന യാത്രക്കാർക്ക് ഇന്ന് മുതൽ 48 മണിക്കൂറിനുള്ളിലെ പിസിആർ പരിശോധനാഫലം നിർബന്ധമാക്കി എമിറേറ്റ്സ് എയർലൈനും എത്തിഹാദ് എയർവെയ്‌സും. ഇന്ത്യ അംഗീകൃത ലബോറട്ടറിയിൽ നിന്നോ അംഗീകൃത ക്ലിനിക്കിൽ നിന്നോ എടുത്ത പരിശോധനാ ഫലമാണ് സ്വീകരിക്കുക. പരിശോധന ഫലത്തിൽ ക്യു ആർ കോഡ് ഉണ്ടായിരിക്കണം. ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസ് മൂന്ന് ലക്ഷത്തിന്  മുകളിൽ എത്തിയതോടെയാണ് എയർലൈനുകൾ യാത്രാ നയത്തിൽ മാറ്റം വരുത്തിയത്. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യു എസ്‌ ,ഹോങ്കോങ്, ഓസ്ട്രേലിയ, യു കെ, രാജ്യങ്ങളും യാത്ര നയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്.

More from Local News

Blogs