![](https://mmo.aiircdn.com/265/61c05f34c5bad.jpg)
ദീർഘ നേരം പ്രവർത്തിക്കുന്ന ആന്റിബോഡി മരുന്നായ എവുഷെൽഡിലൂടെ പ്രതിരോധ ശേഷി കുറഞ്ഞ രോഗികൾക്കിടയിൽ ഗുരുതരമായ അണുബാധയും മരണവും തടയാൻ സാധിക്കും.
ആസ്ട്ര സെനക്കയുടെ പുതിയ ആന്റിബോഡി മരുന്നായ എവുഷെൽഡിന്റെ ആദ്യ ആഗോള ഷിപ്പ്മെന്റ് അബുദാബിക്ക് ലഭിച്ചു. യു എ ഇ യുടെ ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് അടിയന്തിര ഉപയോഗത്തിനുള്ള അംഗീകാരം നേടിയതിനു ശേഷമാണ് ആദ്യ ആഗോള ഷിപ്പ്മെന്റ് അബുദാബിക്ക് ലഭിച്ചത്.ദീർഘ നേരം പ്രവർത്തിക്കുന്ന ആന്റിബോഡി മരുന്നായ എവുഷെൽഡിലൂടെ പ്രതിരോധ ശേഷി കുറഞ്ഞ രോഗികൾക്കിടയിൽ ഗുരുതരമായ അണുബാധയും മരണവും തടയാൻ സാധിക്കും.
യു എ ഇ യുടെ പ്രൈമറി ഗ്രൂപ്പ് പർച്ചേസിംഗ് ഓർഗനൈസേഷനായ റാഫേദ്, ഇത്തിഹാദ് കാർഗോ , ആസ്ട്രസെനക , അബുദാബി എയർപോർട്ട് കമ്പനി ഉൾപ്പടെയുള്ള പ്രധാന പങ്കാളികളുടെ സഹകരണത്തോടെയാണ് എവുഷെൽഡിന്റെ ആദ്യ ഡോസ് ഇന്ന് അബുദാബിയിൽ എത്തിയത്. കോവിഡിനെ പ്രതിരോധിക്കാൻ യു എ ഇ യിൽ ഇതിനോടകം ലഭ്യമായിട്ടുള്ള മറ്റ് മരുന്നുകളുടെ ലിസ്റ്റിൽ ഇനി എവുഷെൽഡിനെയും ചേർക്കും.