അബുദാബിയുടെ ക്വാറന്റീൻ രഹിത ഗ്രീൻലിസ്റ്റിലേക്ക് ഇന്തോനേഷ്യ

കോവിഡ് വാക്സിനെടുത്തവർക്ക് അബുദാബിയിൽ ക്വാറന്റീൻ ഒഴിവാക്കിയതിന് ശേഷമുള്ള ഏറ്റവും പുതിയ അപ്ഡേറ്റ്

അബുദാബിയുടെ ക്വാറന്റീൻ രഹിത ഗ്രീൻലിസ്റ്റിലേക്ക് ഇന്തോനേഷ്യയെ കൂടി ഉൾപ്പെടുത്തി പട്ടിക വിപുലീകരിച്ചു. വാക്‌സിൻ രണ്ടു ഡോസും സ്വീകരിച്ചവർക്ക് അബുദാബിയിൽ ഇറങ്ങാൻ സാധിക്കും. കൂടാതെ വിമാനത്താവളത്തിൽ പിസിആർ നെഗറ്റീവ് പരിശോധന ഫലം ഹാജരാക്കണം. ഇറങ്ങിയ ശേഷം ആറാം ദിവസം വീണ്ടും ഒരു പി സി ആർ പരിശോധന കൂടി നടത്തണം. കോവിഡ് വാക്സിനെടുത്തവർക്ക് അബുദാബിയിൽ ക്വാറന്റീൻ ഒഴിവാക്കിയതിന് ശേഷമുള്ള ഏറ്റവും പുതിയ അപ്ഡേറ്റ് ആണ് ഇത്. അതെ സമയം അബുദാബിയിലേക്ക് യാത്ര തിരിക്കുന്നതിന്  48 മണിക്കൂറിനുള്ളിൽ എടുത്ത നെഗറ്റീവ് പി സി ആർ പരിശോധന ഫലം അനിവാര്യമാണെന്നും യാത്ര പുറപ്പെടും മുമ്പ് ഐസിഎ യിൽ വാക്‌സിനേഷൻ സ്റ്റാറ്റസ് സംബന്ധിച്ചു ഉറപ്പ് വരുത്തണമെന്നും അധികൃതർ ഓർമിപ്പിച്ചു. 

More from Local News

Blogs