ജനുവരി മൂന്നാം തീയതി സ്കൂളുകൾ തുറക്കുമ്പോൾ അബുദാബിയിൽ ആദ്യ രണ്ടാഴ്ച ഇ ലേർണിംഗ് മാത്രമായിരിക്കും.സർക്കാർ സ്വകാര്യ സ്കൂളുകൾക്ക് ഒരുപോലെ തീരുമാനം ബാധകമായിരിക്കും.അബുദാബി അടിയന്തിര ദുരന്ത നിവാരണ സമിതിയും വിദ്യാഭ്യാസ വകുപ്പും സഹകരിച്ചാണ് തീരുമാനം കൈക്കൊണ്ടത്.കുട്ടികളുടെയും അധ്യാപക അനധ്യാപക ജീവനക്കാരുടെയും ആരോഗ്യ സുരക്ഷാ പരിഗണിച്ചാണ് തീരുമാനം.ഈ മൂന്നു വിഭാഗത്തിലുള്ളവരും വിദേശയാത്ര കഴിഞ്ഞു വരുന്നവരാണെങ്കിൽ അബുദാബിയിൽ നിലനിൽക്കുന്ന കോവിഡ് ക്വാറന്റൈൻ മാർഗ നിർദേശങ്ങൾ കർശനമായും പാലിക്കണമെന്നും നിർദേശമുണ്ട്.