അബുദാബി വിസക്കാർക്ക് മാത്രമാണ് വാക്‌സിനേഷൻ
അബുദാബിയിൽ വിസിറ്റ് വിസക്കാർക്കും ടൂറിസ്റ്റ് വിസക്കാർക്കും കോവിഡ് വാക്‌സിൻ നല്കാൻ തീരുമാനിച്ചു. സെഹയുടെ ആപ്പിലൂടെ വാക്‌സിനേഷന് അപേക്ഷിക്കാൻ സാധിക്കും. യു ഐ ഡി നമ്പറാണ് ആപ്പിൽ നൽകേണ്ടത്.ഫൈസർ, സിനോഫാം എന്നീ വാക്‌സിനുകളിൽ ഏതെങ്കിലും ഒന്ന് അപേക്ഷകന് തെരഞ്ഞെടുക്കാം. അബുദാബി വിസക്കാർക്ക് മാത്രമാണ് വാക്‌സിനേഷൻ ലഭിക്കുക. മറ്റ് എമിറേറ്റുകളിൽ നിന്ന് വിസിറ്റ് ടൂറിസ്റ്റു വിസകൾ എടുത്തിരിക്കുന്നവർക്ക് അബുധാബിയിൽ വാക്‌സിൻ ലഭിക്കില്ല.