രോഗലക്ഷണമോ മറ്റു അസുഖങ്ങളുടെ സൂചനയോ ഇല്ലാത്തവർക്കാണ് ഈ നിരക്ക്.
അബുദാബിയിൽ COVID-19 PCR ടെസ്റ്റിനുള്ള നിരക്ക് കുറച്ചു. 20 ദിർഹം കുറച്ചുകൊണ്ട് അബുദാബി ആരോഗ്യവകുപ്പ് ഉത്തരവിറക്കിയതോടെ നിരക്ക് 85 ദിർഹത്തിൽ നിന്ന് 65 ദിർഹമായി. രോഗലക്ഷണമോ മറ്റു അസുഖങ്ങളുടെ സൂചനയോ ഇല്ലാത്തവർക്കാണ് ഈ നിരക്ക്. കോവിഡ് ലക്ഷണമുള്ളവർക്കും ദൃഢനിശ്ചയമുള്ളവർക്കും COVID-19 PCR പരിശോധനയുടെ ചെലവിന് ഇൻഷുറൻസ് ലഭിക്കും. അബുദാബിയിൽ നിർണ്ണായക മേഖലകളിൽ ജോലിചെയുന്നവരും സർവിസ് മേഖലയിൽ തൊഴിലെടുക്കുന്നവരും രണ്ടാഴ്ചയിലൊരിക്കൽ പി സി ആർ പരിശോധന നടത്തണമെന്ന് അടുത്തിടെ അബുദാബി സർക്കാർ ഉത്തരവിട്ടിരുന്നു.